death latest latest news

ഊട്ടിയിൽ കെട്ടിടം തകർന്ന് വീണ് 7 മരണം

ഊട്ടിയിൽ കെട്ടിടം തകർന്ന് വീണ് 7 മരണം. നിർമാണ തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരിൽ 5 പേരും സ്ത്രീകളാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. മണ്ണ് ഇടിഞ്ഞുവീണ് തൊഴിലാളികൾ മണ്ണിനടിയിൽ പെടുകയായിരുന്നു. വീടിന് വലിയ ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമിച്ചിരുന്നു. അതിന് മുകളിൽ ഒരു ശൗചാലയവും ഉണ്ടായിരുന്നു. താഴെ മണ്ണ് നീക്കിയപ്പോൾ മതിലും ശൗചാലയവും തകർന്ന് വീഴുകയായിരുന്നു. മണ്ണിനും അവശിഷ്ടങ്ങൾക്കും ഇടയിൽ തൊഴിലാളികൾ പെടുകയും ചെയ്തു. 7 ആളുകൾ മരിച്ചു. പരിക്കേറ്റ 4 പേരുടെ നില ഗുരുതരമാണ്. പതിനഞ്ചിനടുത്ത് തൊഴിലാളികൾ അപകടസമയത്ത് അവിടെ ഉണ്ടായിരുന്നു എന്നാണ് നിഗമനം.

Related posts

തൊടുപുഴയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

Sree

കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

Akhil

കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Akhil

Leave a Comment