Kerala News latest news must read Trending Now World News

കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത


കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷംഎത്തിചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ- തെക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനത്തേക്കും. 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് യല്ലോ പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെയും മറ്റന്നാളും മഴമുന്നറിയിപ്പ് നൽകി.

കേരള – തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു.

തുടർന്നുള്ള 36 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന തേജ് ബുധനാഴ്ച രാവിലെയോടെ ഒമാൻ – യമൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേജ് ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല.ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം നാളെയോടെ അതി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കും.

കോമോറിൻ മേഖലയിൽ ചക്രവാതചുഴിയും തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ:യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

Related posts

ക്ലാസില്‍ ‘കണക്ക്’ കൂട്ടിയില്ല; മൂന്നാം ക്ലാസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍

Akhil

ഗാന്ധിഭവൻ സാഹിത്യ പുരസ്‍കാരം കാരൂർ സോമന്

Sree

കോഴിക്കോട് മുക്കത്ത് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു; സ്ഫോടനത്തിൽ യന്ത്രവും വസ്ത്രങ്ങളും ചിതറിത്തെറിച്ചു

Akhil

Leave a Comment