latest news National News Trending Now World News

തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം

തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം.

ആര്യനാട് ഉഴമലയ്ക്കലിൽ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പെരുമ്പാമ്പ് കയറി.

ഉഴമലയ്ക്കൽ പരുത്തിക്കുഴിയിൽ, റോഡിൽ നിന്നും സമീപത്തെ പുരയിടത്തിലേക്ക് കയറിയത് 12 അടി നീളവും 25 കിലയോളം വരുന്ന പെരുംമ്പാമ്പ്. പെരുംമ്പാമ്പിനെ കണ്ട് രാത്രി 10.30 യോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു.

തുടർന്ന് വനംവകുപ്പിൻ്റെ ആർ ആർ ടി അംഗം രോഷ്ണി ജി.എസ് എത്തി പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വെള്ളനാട്,  കുളപ്പട, ആര്യനാട്,  ഉഴമലയ്ക്കൽ,  കുറ്റിച്ചൽ,  ഭാഗങ്ങളിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. 

കഴിഞ്ഞ ദിവസം വെള്ളനാട് ചാങ്ങയിൽ നിന്ന് JCB യിൽ കയറിയ പെരുമ്പാമ്പിനെ ശ്രമകരമായി പിടികൂടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

മഴക്കാലമായതോടെ ആവാസ മേഖലകളിൽ വെള്ളം കയറുന്നതാണ് പെരുമ്പാമ്പുകൾ കൂട്ടത്തോടെ പുറത്തെത്താൻ കാരണമെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം.

ALSO READ:കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

Related posts

ലാന്‍ഡ് റോവറിലേക്ക് ട്രക്ക് പാഞ്ഞുകയറി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

Akhil

പാലക്കാട് തരൂർ കൃഷി ഓഫീസർക്ക് കർഷകന്റെ മർദ്ദനം; കൃഷി ഓഫീസർ ആശുപത്രിയിൽ ചികിത്സയിൽ

Akhil

വരവൂരില്‍ കതിന പൊട്ടിത്തെറിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Sree

Leave a Comment