തൃശൂര്‍: വരവൂരില്‍ കതിന പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ശ്യാം ജിത്ത്, രാജേഷ്, ശ്യാം ലാല്‍, ശബരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇവര്‍ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കതിന പൊട്ടിത്തെറിച്ചതിന് പിന്നാലെ തന്നെ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്.
രണ്ട് കാരണങ്ങളാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്, ഒന്ന് ചൂട് കൂടിയതും മറ്റൊരു കതിന കൂടുതലായതുമാണ് അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. തൃശൂര്‍- പാലക്കാട് അതിര്‍ത്തി മേഖലയാണിത്. ഇവിടെ വലിയ രീതിയിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് നടത്തിവരുന്നുണ്ട്. ക്ഷേത്രത്തില്‍ സംബന്ധിച്ച് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
Read more at: https://www.e24newskerala.com/