Arrest kerala Kerala News latest latest news MDMA thiruvananthapuram

125.397 ഗ്രാം MDMA പിടികൂടി ; 4 പേരെ അറസ്ററ് ചെയ്തു

തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായി നടന്ന ലഹരിവേട്ടയിൽ 125.397 ഗ്രാം MDMA പിടികൂടി നാല് പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് രാത്രി 7 മണി മുതൽ വെളുപ്പിന് 2 മണി വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് വൻ ലഹരി മരുന്ന് റാക്കറ്റ് പിടിയിലായത്.

ശാസ്തമംഗലത്ത് ഐസ്ക്രീം പാർലറിൽ വച്ച് പാങ്ങോട് സ്വദേശി 31 വയസ്സുള്ള ശ്രീജിത്ത്‌, വേറ്റിക്കോണം സ്വദേശി 29 വയസ്സുള്ള രാഹുൽ എന്നിവരിൽ നിന്നും 109.5 ഗ്രാം MDMA പിടികൂടി. ശ്രീജിത്തിന്റെ സഹോദരൻ MDMA കൈവശം വച്ചതിന് കഴിഞ്ഞ മാസം എക്സൈസ് പിടിയിലായി ജയിലിൽ കഴിഞ്ഞുവരികെയാണ്.തുടർന്ന് നടത്തിയ പരിശോധനകളിൽ പ്രാവച്ചമ്പലം ഭാഗത്ത് നിന്നും 29 വയസ്സുള്ള വിഷ്ണുവിനെ 15. 43 ഗ്രാം MDMA യുമായും, പെരിങ്ങമല ഭാഗത്തുനിന്നും 28 വയസ്സുള്ള മുഹമ്മദ്‌ ആദിലിനെ 0.467 ഗ്രാം MDMA യുമായും പിടികൂടി. പ്രതികൾ MDMA കടത്താൻ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമാണ് ബാംഗ്ലൂരിൽ നിന്നും വൻതോതിൽ രാസലഹരി വാങ്ങിക്കൊണ്ടു വന്നു യുവതീ യുവാക്കൾക്ക് കച്ചവടം നടത്തിയിരുന്ന ഈ സംഘത്തെ വലയിലാക്കിയത്. വരും ദിവസങ്ങളിലും രാത്രി പരിശോധന ശക്തമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

Related posts

ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; പീഡന കൊലപാതകമെന്ന് പൊലീസ്, രണ്ട് പേർ അറസ്റ്റിൽ

Akhil

ആനത്തലവട്ടം ആനന്ദന് വിട ; സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ

Gayathry Gireesan

പൊലീസുകാരുടെ മരണത്തിൽ ദുരൂഹത

Sree

Leave a Comment