Kerala News latest news must read National News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; റബ്‌കോ എംഡി ചോദ്യം ചെയ്യലിന് ഹാജരായി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റബ്‌കോ എംഡി ഹരിദാസന്‍ നമ്പ്യാര്‍ ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ പണം നിക്ഷേപിച്ചിരുന്നു ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയാനായാണ് ചോദ്യം ചെയ്യുന്നത്.

കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ വലിയ തുക നിക്ഷേപിച്ചിട്ടുണ്ട്.

ബാങ്ക് പ്രതിസന്ധിയിലായിരുന്നപ്പോള്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് ഫലം ഉണ്ടായിരുന്നില്ല.

കൂടാതെ തൃശൂരില്‍ റബ്‌കോയുടെ വിപണനം ഏറ്റെടുത്ത് നടത്തിയിരുന്നത് കരുവന്നൂര്‍ ബാങ്കായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ചോദിച്ചറിയുക.

കരുവന്നൂര്‍ ബാങ്ക് നിക്ഷേപിച്ച തുക ഏതു തരത്തിലുള്ളതാണെന്നും തുക എടുക്കാന്‍ ശ്രമിച്ച സാഹചര്യം എന്താണെന്നും ഇഡി ചോദിച്ചറിയും.

അതേസമയം എംഡിക്ക് പുറമേ സഹകരണ വകുപ്പിലെ രജിസ്ട്രാറെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു.

ALSO READ:ഗാസയ്‌ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഉടനെന്ന് സൂചന; ആയിരക്കണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍

Related posts

മകളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭർത്താവിൻ്റെ വീടിന് തീയിട്ട് കുടുംബം: ഭർതൃപിതാവും മാതാവും വെന്തുമരിച്ചു

Akhil

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

Akhil

തൃശൂർ മെഡിക്കൽ കോളേജ് ഇന്ത്യൻ കോഫീഹൗസ്‌ ലൈസൻസ് സസ്പെൻഡ് ചെയ്തു ;

Sree

Leave a Comment