cinema Kerala News latest news must read National News Trending Now

മയക്കുമരുന്ന് സാമ്രാജ്യം, തോക്ക്, ബോംബ്; എൽസിയു അഥവാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്

എൽസിയു. അതായത്, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. സിനിമാ പ്രേമികൾ ആവേശത്തോടെ നോക്കിക്കാണുന്ന ഒരു പേര്.

വെറും 5 സിനിമകൾ കൊണ്ട് സമകാലിക തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളെന്ന വിശേഷണത്തിലെത്തിയ ലോകേഷ് കനഗരാജിൻ്റെ ഭാവനയിൽ വിരിഞ്ഞ സിനിമാലോകം.

റോളക്സ് എന്ന മയക്കുമരുന്ന് തലവനെതിരെ പൊലീസും മറ്റ് ചിലരും ചേർന്ന് നടത്തുന്ന പോരാട്ടമാണ് എൽസിയുവിൻ്റെ പ്ലോട്ട്. എൽസിയു എന്ന പേര് ആരാധകർ നൽകിയതാണെങ്കിലും ലോകേഷ് ആ പേര് സ്വയം സ്വീകരിച്ചുകഴിഞ്ഞു.

2019ൽ കാർത്തി നായകനായി പുറത്തിറങ്ങിയ കൈതിയിലൂടെയാണ് ലോകേഷ് തൻ്റെ സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിക്കുന്നത്. മുൻകാല ഗ്യാങ്സ്റ്ററായ ദില്ലി കൊലക്കേസിൽ അകത്തായി 10 വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങുകയാണ്. തൻ്റെ മകളെ കാണുകയാണ് ലക്ഷ്യം.

എന്നാൽ, ഈ ലക്ഷ്യത്തിലേക്കെത്താൻ അയാൾക്ക് പല കടമ്പകൾ കടക്കേണ്ടിയിരുന്നു. ഇൻസ്പെക്ടർ ബിജോയിൻ്റെ നേതൃത്വത്തിൽ നടത്തിയ മയക്കുമരുന്ന് വേട്ട അയാളുടെ പ്ലാനുകൾ തകിടം മറിയ്ക്കുന്നു. ദില്ലിയായി കാർത്തി എത്തിയപ്പോൾ ബിജോയ് ആയത് നരേൻ.

2017ൽ പുറത്തിറങ്ങിയ മാനഗരം എന്ന തൻ്റെ ആദ്യ ഫീച്ചർ സിനിമയുടെ വമ്പൻ വിജയത്തിനു പിന്നാലെ തന്നെ ലോകേഷ് ഇത്തരം ഷേർഡ് യൂണിവേഴ്സിനെപ്പറ്റി ആലോചിച്ചിരുന്നു എന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ലോകേഷ് പറഞ്ഞത്, വിക്രം എന്ന സിനിമ എഴുതുമ്പോൾ കൈതിയിലെ ഓപ്പൺ എൻഡുകൾ തമ്മിൽ കണക്ട് ചെയ്യുകയായിരുന്നു എന്നായിരുന്നു. 2022ലാണ് എൽസിയുവിലെ രണ്ടാമത്തെ ചിത്രമായ വിക്രം പുറത്തിറങ്ങുന്നത്.

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിര സമ്മേളിച്ച വിക്രം എന്ന സിനിമയിൽ ലോകേഷ് ഈ ഓപ്പൺ എൻഡഡ് പ്ലോട്ട് ലൈനുകൾക്ക് കണക്ഷനുണ്ടാക്കി.

ഈ സിനിമയിലാണ് ലോകേഷ് തൻ്റെ വില്ലനെ അവതരിപ്പിച്ചത്. റോളക്സ്. ക്ലൈമാക്സിൽ സൂര്യ അവതരിപ്പിച്ച കാമിയോ റോൾ റോളക്സ് എന്ന വില്ലൻ്റെ എല്ലാ ഷേഡുകളും വ്യക്തമാക്കുന്നതായിരുന്നു.

Related posts

മഹാരാഷ്ട്ര ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണം: 7 പേർ കൂടി മരിച്ചു, 48 മണിക്കൂറിനുള്ളിൽ മരണം 31 ആയി

Akhil

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണം ; ക്രൈംബ്രാഞ്ച്

Sree

സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കും;11 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

Sree

Leave a Comment