Boat Accident death kerala Kerala News latest latest news

മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ ഒരു മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വൈപ്പിൻ സ്വദേശി ശരത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി കണ്ടെത്തേണ്ട മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. 25കാരനായ ശരത്തിൻ്റെ മൃതദേഹം രാവിലെ അഴീക്കോടാണ് കണ്ടെത്തിയത്. തിരച്ചിലിനിടെ 5 നോട്ടിക്കൽ മൈൽ ഉൾക്കടലിൽ മൃതദേഹം കണ്ടത്. രാജു മോഹനൻ ഷാജി എന്നിവരുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്.

വ്യാഴാച വൈകീട്ട് 5 മണിയോടെയാണ് 7 അംഗ മൽസ്യത്തൊഴിലാളികൾ അപകടത്തിൽപെട്ടത്. ആനന്ദൻ, ബൈജു, മണിയൻ എന്ന മൂന്നു മൽസ്യത്തൊഴിലാളികളെ രാത്രിയോടെ തന്നെ രക്ഷപെടുത്താൻ കഴിഞ്ഞെങ്കിലും 4 പേരെ കാണാതാവുകയായിരുന്നു. രക്ഷാപ്രവർത്തനം വൈകിയെന്ന് മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും പരാതിപ്പെട്ടു. എന്നാൽ കടൽ പ്രക്ഷുബ്ധമായതാണ് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.

Related posts

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

Akhil

തിരുവനന്തപുരം പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ പടരുന്നു; 50 ഏക്കര്‍ വനം കത്തി നശിച്ചു……

Clinton

കരിപ്പൂരിൽ വൻ സ്വർണവേട്ട: മൂന്നു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

Sree

Leave a Comment