Accident kerala Kerala News latest latest news

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

പുലർച്ചെ 2.15നാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. മൂന്നാറിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘത്തിൽ 38 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ഒരു അധ്യാപകനും അധ്യാപകന്റെ കുടുംബവും , ബസ് ഡ്രൈവറും അസ്സിസ്റ്റന്റുമാണ് ബസിൽ ഉണ്ടായിരുന്നത്. അങ്കമാലി സൈഡിൽ നിന്നും മൂവാറ്റുപുഴയിലേക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച ശേഷം ബസ് മറിയുകയായിരുന്നു. ബസിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റിരിക്കുന്നത്. മൂന്ന് വിദ്യാർത്ഥികളുടെ പരിക്ക് അല്പം ഗുരുതരമാണ്. അവരെ പെരുമ്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ തന്നെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കി ആരുടേയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ ബസ് മറിയുകയായിരുന്നു.

Related posts

ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് പൊലീസ്

Akhil

സിം​ഗപ്പൂർ സ്ട്രിക്റ്റാണ്; ഇന്ത്യൻ വംശജനായ ​ഗതാ​ഗത മന്ത്രി എസ് ഈശ്വരൻ അഴിമതികുരുക്കിൽ രാജി വച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

Akhil

ഭിന്നശേഷി കുടുംബത്തെ ബസ്സിൽ നിന്ന് ഇറക്കിവിട്ട സംഭവം ; സ്വകാര്യ ബസ് സ്റ്റാൻഡിൽ മിന്നൽ പരിശോധന

Gayathry Gireesan

Leave a Comment