idukki kerala Kerala News latest latest news

ഇടുക്കി കൈലാസഗിരി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ രക്ഷപെടുത്തി

കനത്ത മഞ്ഞിൽ ദിശയറിയാതെ ഇടുക്കി കൈലാസഗിരി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ ഫയർഫോഴ്‌സ് സംഘം രക്ഷപെടുത്തി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരമുണ്ട് കൈലാസഗിരി മലനിരകൾക്ക്. ഇവിടെ നിന്നും കാണുന്ന കാഴ്ച മനോഹരമായതുകൊണ്ട് തന്നെ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. അങ്ങനെ എത്തിയതാണ് കാഞ്ഞിരപ്പിള്ളിയിലെ ചെറുവള്ളിക്കടുത്ത് കാവുംഭാഗം സ്വദേശികളായ അനന്തു ബാലകൃഷ്ണൻ, വിനായകൻ, ശ്രീലാൽ , ജയദേവ് എന്നിവർ. കാഴ്ചകണ്ട്‌ 6 മണിയോടെ മല ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും മഞ്ഞ് വന്ന് മൂടുകയായിരുന്നു. ഒന്നും തന്നെ കാണാൻ പറ്റാത്ത അവസ്ഥ ആയതിനാൽ എതിർദിശയിൽ നാലംഗസംഘം 2 കിലോമീറ്ററോളം നടന്നു. രാത്രി 7 മണിയോടെ പീരുമേട് ഫയർ ഫോഴ്‌സിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. 9 മണിയോടെ ഇവിടെ എത്തിയ രക്ഷാപ്രവർത്തകർ 4 പേരെയും രക്ഷപെടുത്തി പോലീസിനു കൈമാറി.

Related posts

പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

Akhil

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരൻ്റെ പേരിടണം: ശശി തരൂർ

Gayathry Gireesan

കാസർഗോഡ് കുമ്പളയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പോലീസ്

Gayathry Gireesan

Leave a Comment