death kerala Kerala News kottayam latest latest news

കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സെൻ്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു.17 വയസായിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി മിലൻ ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലൻ ആയിരുന്നു മിലൻ. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ഞയാറാഴ്ച കുർബാനക്കിടെ മിലൻ കുഴഞ്ഞു വീഴുകയായിരുന്നു. ആളുകൾ ഓടിക്കൂടി നോക്കിയപ്പോൾ മിലൻ്റെ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്നുള്ളത് വ്യക്തമല്ല. കാഞ്ഞിരപ്പള്ളി സെൻ്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മിലൻ.

Related posts

തമിഴ്‌നാട് വിഷമദ്യ ദുരന്തത്തിന് കാരണമായത് ‘മെഥനോൾ’

Sree

തൊടുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തിവെട്ടിയ കേസ്;  രണ്ടാംഘട്ട വിധിപ്രസ്താവം ഇന്ന്

Sree

‘വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണം’; ആവശ്യവുമായി മുസ്ലിം സംഘടനകൾ

Akhil

Leave a Comment