Professor TJ Joseph
kerala Kerala News

തൊടുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തിവെട്ടിയ കേസ്;  രണ്ടാംഘട്ട വിധിപ്രസ്താവം ഇന്ന്

തൊടുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധിപ്രസ്താവം ഇന്ന്. പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് എന്നിവരുള്‍പ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്. കൊച്ചി എന്‍ ഐ എ കോടതിയിലാണ് പ്രതികളുടെ വിസ്താരം പൂര്‍ത്തിയായത്. ആദ്യഘട്ടത്തില്‍ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍  കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. കൊച്ചി എന്‍.ഐ.എ യു എ പി എ ചുമത്തിയ കേസിലാണ് രണ്ടാം ഘട്ട വിധി പ്രസ്താവം ഉണ്ടാവുക.

സംഭവത്തിനുശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ ഐ എ വിചാരണ പൂര്‍ത്തിയാക്കിയത്. മുഖ്യപ്രതി എം കെ നാസര്‍, അധ്യാപകന്റെ കൈവെട്ടിയ സവാദ് എന്നിവര്‍ക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മന്‍സൂര്‍, അയ്യൂബ് , മൊയ്തീന്‍ കുഞ്ഞ് എന്നിവരുടെ കൃത്യത്തിലെ പങ്കാളിത്തമാണ് ഈ ഘട്ടത്തില്‍ വിചാരണ ചെയ്യപ്പെട്ടത്

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടുന്നത്. പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തി എന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ അധ്യാപകനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമികള്‍ അധ്യാപകന്റെ കൈവെട്ടിമാറ്റുകയായിരുന്നു. ന്യൂമാന്‍ കോളേജില്‍ ബി.കോം രണ്ടാം വര്‍ഷ ഇന്റേര്‍ണല്‍ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറായിരുന്നു വിവാദത്തിലായത്.

Related posts

കനത്ത മഴ, പകര്‍ച്ച പനികള്‍ തുടരുന്നു, ജാഗ്രത പുലര്‍ത്തണം: വീണാ ജോര്‍ജ്

Gayathry Gireesan

‘2025 കേരളപ്പിറവി ദിനത്തിൽ പൂര്‍ണ്ണമായും അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മറ്റും’: മുഖ്യമന്ത്രി

Akhil

ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ മിസൈൽ ആക്രമണം

Akhil

Leave a Comment