kerala Kerala News latest latest news

സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം പൂർണം

സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം പൂർണം. ഹോട്ടലുകളും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും അടഞ്ഞു കിടക്കുന്നതിനാൽ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സമരത്തിൻ്റെ ഭാഗമായി സെക്രട്ടറിയേറ് മാർച്ചും വൈകീട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് വ്യാപാരികളുടെ മഹാസമ്മേളനവും നടക്കും.

സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം

കൂട്ടിയ ട്രേഡ് ലൈസൻസ് , ലീഗൽ മെട്രോളജി ഫീസുകൾ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് സമരത്തിന് ആഹ്വാനം ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സമരത്തിന് നേതൃത്വം നൽകിയത്.

രണ്ട് ലക്ഷത്തോളം അംഗങ്ങൾ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു. 90 ശതമാനം ആളുകളും സമരത്തിൽ പങ്കെടുത്തു. ഗ്രാമങ്ങളിൽ ഉൾപ്പെടെ എല്ലാ കടകളും അടഞ്ഞു കിടക്കുകയാണ്.

E24 News Kerala

Updated News Click Here

Related posts

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ജനുവരി 22ന്

Akhil

ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

Akhil

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ; വനംവകുപ്പ് കേസെടുത്തു

Sree

Leave a Comment