പൂജ
kerala Kerala News

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ; വനംവകുപ്പ് കേസെടുത്തു

പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട് സ്വദേശിയായ നാരായണന്‍ എന്നയാള്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെന്നൈ സ്വദേശിയായ നാരായണന്‍ മുമ്പ് ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. 

വനത്തില്‍ അതിക്രമിച്ചു കയറിയതിന് വനംവകുപ്പ് ഇയാള്‍ക്കെതിര കേസെടുത്തു. പൊന്നമ്പലമേട്ടില്‍ ഇത്തരത്തില്‍ അനധികൃത പൂജ നടന്നിട്ടുണ്ടെങ്കില്‍ പ്രതിഷേധാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നല്‍കുമെന്നും അനന്തഗോപന്‍ അറിയിച്ചു.

വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ്. മകരവിളക്ക് തെളിക്കുന്ന തറയില്‍ വച്ചാണ് ഇയാള്‍ പൂജ ചെയ്തത്. പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

നാരായണന്‍ മുമ്പ് ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. 

READMORE FACEBOOK

 

Related posts

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് പിഞ്ചുകുഞ്ഞ് മരിച്ചു

Akhil

കാസർഗോഡ് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ചു.

Sree

വനിതാ കോൺസ്റ്റബിളിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ജെഡിയു നേതാവ് അറസ്റ്റിൽ

Akhil

Leave a Comment