bus stand
thrissur

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ ഈ മാസം 24ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.

സംസ്ഥാനത്ത് സ്വകാര്യബസുകള്‍ ഈ മാസം 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗമാണ് തീരുമാനമെടുത്തത്.

സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നാരോപിച്ചാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സമരത്തിലേക്ക് നീങ്ങുന്നത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ ഈ മാസം 24ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. അന്നേദിവസം സര്‍വീസ് നിര്‍ത്തിവെച്ച് സ്വകാര്യബസുടമകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. സ്വിഫ്റ്റ് ബസിന് വേണ്ടി പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ച് പുതുക്കി നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണം. കെഎസ്ആര്‍ടിസിക്ക് സമാനമായി വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നതടക്കം വിവിധ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്.

READMORE FACEBOOK

Related posts

ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടന്ന ലഹരിക്കേസ്; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ കോടതിയിലേക്ക്

Akhil

കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം

Akhil

പി എഫ് ലഭിക്കാത്തതിൽ മനംനൊന്ത് വിഷം കഴിച്ചയാൾ മരിച്ചു

Akhil

Leave a Comment