Arrest drug carrier case drugs kerala Kerala News latest latest news thrissur

വാഹനങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ വിറ്റ രണ്ടുപേർ പിടിയിൽ

വാഹനങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഏഴ് ചാക്കുകളിലായി കടത്തിയ അയ്യായിരത്തോളം ഹാൻസ് പാക്കറ്റുകളാണ് പിടികൂടിയത്.

വിയ്യൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വിയ്യൂർ വഴി കേരളത്തിന് പുറത്തുനിന്ന് ഒറ്റപ്പാലത്തെത്തിച്ചതിനു ശേഷം അവിടെ നിന്ന് തൃശ്ശൂരിലെ വിവിധ ഇടങ്ങളിലായി നിരോധിത ലഹരി ഉത്പന്നങ്ങൾ വിൽപനക്കായി കൊണ്ടുവരുന്നു എന്നുള്ള വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

7 ചാക്കുകളിലായി അയ്യായിരത്തോളം നിരോധിച്ച ലഹരിവസ്തുവായ ഹാൻസ് മൊത്തക്കച്ചവടത്തിനായി കൊണ്ടുപോകുന്നതിനിടയിലാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ റഷീദ്, റിഷാൻ എന്നിവരെ അറസ്റ് ചെയ്തത്. കാറിൽ ഡോക്ടർമാരുടേതായ എംബ്ലം ഒട്ടിച്ചാണ് ഇവർ ലഹരി വസ്തുക്കൾ കടത്തിയത്. ഇവർ വലിയ സംഘമായിട്ടാണ് പ്രവർത്തിക്കുന്നതെന്നാണ് കിട്ടിയ വിവരം.

Related posts

‘വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്; ഒരു നവകേരളത്തെ വാർത്തെടുക്കാൻ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ’; മുഖ്യമന്ത്രി

Akhil

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്; ഷൂട്ടിംഗിൽ സ്വർണം കൊയ്‌ത് പുരുഷ താരങ്ങൾ, ചരിത്രനേട്ടവുമായി ഗോൾഫിൽ വെള്ളി നേടി അദിതി

Gayathry Gireesan

കാമുകി വാങ്ങി നൽകിയ കാറിന് മലയാളി യുവാവ് ഇഎംഐ അടച്ചില്ല; യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Akhil

Leave a Comment