Arrest death kerala Kerala News latest latest news

ഹരിയാനയിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നു

ഹരിയാനയിലെ ഭഗവാൻ പരശുറാം കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് . ശിവം എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് കോളേജിൽ ഇത്തരമൊരു സംഭവം ഉണ്ടാവുന്നത്.

കാൻ്റീനിൽ ഇരിക്കുകയായിരുന്ന ശിവത്തിൻ്റെയും കൂട്ടുകാരുടെയും അടുത്ത് മറ്റൊരു സംഘം എത്തുകയും ശിവത്തിൻ്റെ കൂട്ടുകാരോട് മോശമായി പെരുമാറുകയും ചെയ്തു. ഇത് ശിവം എതിർക്കുകയും തുടർന്ന് നടന്ന വഴക്ക് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു.

പരിക്കേറ്റ ശിവത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന ഉടൻ തന്നെ പ്രതികൾ ബൈക്കിൽ കേറി രക്ഷപെടുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ട്. കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ തന്നെ പിടികൂടാനുള്ള ശ്രമം പോലീസ് നടത്തി തുടങ്ങി.

Related posts

വിമാനത്തിലിരുന്ന് ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍;

Sree

മട്ടാഞ്ചേരിയിൽ അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Editor

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

Akhil

Leave a Comment