titanic
kerala Kerala News

ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാനായി വിനോദസഞ്ചാരികളെ കൊണ്ടുപോയ അന്തര്‍വാഹിനി കാണാതായി

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി ആളുകളെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ചെറിയ അന്തര്‍വാഹിനി അറ്റ്‌ലാന്റിക് സമുദ്രത്തില്‍  കാണാതായി. ജീവനക്കാരുമായാണ് അന്തര്‍വാഹിനി കാണാതായതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കടലില്‍ എവിടെയാണ് മുങ്ങിക്കപ്പല്‍ കാണാതായതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഒരേസമയം അഞ്ച് പേരെ വരെ വഹിക്കാന്‍ കഴിയുന്ന മുങ്ങിക്കപ്പലാണിത്. ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിലേക്ക് എത്താന്‍ ഏകദേശം എട്ട് മണിക്കൂര്‍ സഞ്ചരിക്കേണ്ടതായി വരും. മുങ്ങിക്കപ്പല്‍ കണ്ടെത്താനുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഴക്കടല്‍ പര്യവേഷണങ്ങള്‍ക്കായി മനുഷ്യനെ വഹിക്കുന്ന മുങ്ങിക്കപ്പലുകള്‍ വിതരണം ചെയ്യുന്ന ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് എന്ന കമ്പനിയുടേതാണ് ഈ അന്തര്‍വാഹിനി എന്നാണ് വിവധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജീവനക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരികയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, കാണാതായവരുടെ കൃത്യമായ എണ്ണം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. 

സാധാരണയായി നാല് ദിവസത്തേക്കാവശ്യമായ ഓക്സിജനുമായാണ് കപ്പല്‍ പുറപ്പെടുക.  ഒരു പൈലറ്റും മൂന്ന് യാത്രക്കാരും ഒപ്പം ഒരു വിദഗ്ദ്ധനുമാണ് കൂടെയുണ്ടാകുക. 1912 ല്‍ കന്നിയാത്രയ്ക്കിടെ ഒരു മഞ്ഞുമലയില്‍ ഇടിച്ചാണ് ടൈറ്റാനിക് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയത്.  അപകടത്തില്‍ 1500 ലധികം പേര്‍ മരണപ്പെട്ടിരുന്നു.1985 ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

Related posts

അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളാകുന്നു; ആശുപത്രികളിൽ മരുന്ന് കൈകാര്യം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ

Akhil

ശബരിമല സീസണില്‍ അമിതവില ഈടാക്കിയാല്‍ കടുത്ത നടപടി; ഹോട്ടലുകള്‍ക്കും കടകള്‍ക്കും നിര്‍ദേശം

Akhil

ലോട്ടറി അടിച്ചാൽ പുറത്ത് പറയാതിരിക്കുക, പൈസ കിട്ടിയാൽ ബാങ്കിലിടുക; കഴിഞ്ഞ വർഷം ഓണം ബമ്പർ അടിച്ച അനൂപ് പറയുന്നു

Akhil

Leave a Comment