Entertainment Football ISL kerala Kerala News KOCHI latest latest news

ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത് 125,950 പേർ ; റെക്കോർഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ

ഐഎസ്എൽ മത്സരത്തോടനുബന്ധിച്ച്‌ പ്രതിദിന യാത്രക്കാരുടെ എന്നതിൽ വൻ വർദ്ധനവ് . 2020 ലെ 125,131 യാത്രക്കാർ എന്ന റെക്കോർഡാണ് ഇന്നലെ മറിക്കടന്നത്. ഇന്നലെ മാത്രമായി മെട്രോയിൽ യാത്ര ചെയ്തത് 125,950 പേരാണ് . പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടമാണ് കൊച്ചി മെട്രോ കൈവരിച്ചത് . ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

ഐഎസ്എൽ മൽസരത്തോടനുബന്ധിച്ച് കൊച്ചി മെട്രോ സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്നവർക്കും ഏറെ പ്രയോജനകരമായി ഈ മാറ്റം. ജെഎൽഎൻ മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11:30 ലേക്ക് നീട്ടി വച്ചുകൊണ്ടാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.

Related posts

‘ക്യാമറയില്ലാത്ത കൗണ്‍സിലിംഗ് റൂമിലായിരുന്നു ചോദ്യം ചെയ്യല്‍, നൗഷാദിനെ മര്‍ദിച്ചെന്നതും കള്ളം’; കൂടുതല്‍ വെളിപ്പെടുത്തലുമായി അഫ്‌സാന

Akhil

എസ്‌കെഎസ്എസ്എഫ് അധ്യക്ഷനെതിരായ പരാമര്‍ശം; അനുനയ നീക്കവുമായി പിഎംഎ സലാം

Akhil

‘ആദിപുരുഷ്’ ഇന്ന് തീയറ്ററുകളിലേക്ക്; ഒഴിച്ചിട്ട സീറ്റില്‍ ഹനുമാനുമെത്തി

Sree

Leave a Comment