sree-poornathrayeesa-temple-vrischikoltsav
Kerala News

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കൊടിയേറി

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കൊടിയേറി. എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ പരിപാടികൾ, നാഗസ്വരവിദ്വാൻ ആർ. ജയശങ്കർ ഉദ്ഘാടനം ചെയ്തു.

എട്ട് ദിവസം നീണ്ടു നിൽക്കുന്ന വൃശ്ചികോത്സവത്തിനാണ് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ തുടക്കമായത്. തന്ത്രികുടുംബമായ പുലിയന്നൂർ ഇല്ലത്ത് അനുജൻ നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമ്മം നടത്തി. സംഗീതജ്ഞൻ പ്രഫ. ആർ കുമാര കേരളവർമ്മ, കഥകളി ആചാര്യൻ ഫാക്ട് പത്മനാഭൻ, മേളം കലാകാരൻ തിരുവല്ല രാധാകൃഷ്ണൻ എന്നിവർക്ക് ശ്രീപൂർണ്ണത്രയീശ പുരസ്‌കാരം സമ്മാനിച്ചു. തൃപ്പൂണിത്തുറ ങഘഅ കെ. ബാബു മുഖ്യാതിഥിയായി.

കൊച്ചിൻ ദേവസ്വം ബോർഡും, ശ്രീ പൂർണ്ണത്രയീശ ഉപദേശക സമിതിയും ചേർന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്. പതിനഞ്ച് ഗജവീരൻമാർ ഉത്സവത്തിന് മാറ്റുകൂട്ടാനെത്തും. പഞ്ചാരിമേളവും, നടപ്പുരമേളവും,കച്ചേരിയും കഥകളിയും, മറ്റ് ക്ഷേത്രകലകളും ഒരു മതിൽ കെട്ടിനുള്ളിൽ നിറയുകയാണ് തൃപ്പൂണിത്തുറയിൽ.

READMORE : തരൂരിന്റെ വിലക്ക്; നെഹ്റു കുടുംബത്തിന് അത്യപ്തി, വ്യക്തത തേടി സോണിയാ ഗാന്ധി

Related posts

ഹൃദയാഘാതമുണ്ടായ പതിനേഴുകാരിക്ക് അടിയന്തര ചികിത്സ; കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്കെത്താന്‍ ആംബുലന്‍സിന് വഴിയൊരുക്കണം

Akhil

ഓടിയെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്നവരെ

Sree

തിരുവനന്തപുരം പാറശ്ശാലയിൽ അപകടം; ഒരു മരണം

Akhil

Leave a Comment