sonia-gandhi-seek-report-on-tharoors-ban
National News

തരൂരിന്റെ വിലക്ക്; നെഹ്റു കുടുംബത്തിന് അത്യപ്തി, വ്യക്തത തേടി സോണിയാ ഗാന്ധി

കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടെണ്ടി വന്നെന്ന വാർത്തയിൽ നെഹ് റു കുടുംബത്തിന് അത്യപ്തി. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടെണ്ടി വന്നത് സമ്പന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി.

തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താൻ ഖാർഗെയോട് സോണിയാ ഗാന്ധി നിർദേശിച്ചതായാണ് വിവരം. എം.കെ രാഘവൻ നല്കിയ പരാതി വിശദമായ് പരിഗണിച്ച് തീർപ്പാക്കാൻ സോണിയാ ഗാന്ധിയുടെ നിർദേശം നൽകി.

കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി എം കെ രാഘവൻ എംപി പരാതി നൽകിയിരുന്നു.

സംഭവം അതീവ ഗൗരവകരം എന്നും ഇക്കാര്യo അന്വേഷിക്കാൻ കെ പി സി സി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന് എം പി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറെന്നും അല്ലാത്ത പക്ഷം അറിയുന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വരുമെന്നും രാഘവന്‍ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു.

അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ പാടില്ലായിരുന്നു എന്നാണ് തരൂർ പറഞ്ഞത്. നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിലായിരുന്നു നെഹ്റു ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്. ഇന്ന് രാവിലെ എം ടി വാസുദേവൻ നായരെ സന്ദർശിച്ചാണ് ശശി തരൂർ തന്‍റെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾക്ക് തുടക്കമിട്ടത്. നാല് ദിവസങ്ങളിലായി 20 ലേറെ പരിപാടികളിലാണ് തരൂർ പങ്കെടുക്കുന്നത്.

Related posts

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ കോടതിയിൽ ഹാജരായി

Akhil

മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്

Akhil

ഗ്രാമങ്ങളിലെ 78% മാതാപിതാക്കളും പെൺമക്കൾ ബിരുദവും അതിനുശേഷവും പഠിക്കണമെന്ന് ആഗ്രഹിക്കുന്നു: പഠന റിപ്പോർട്ട്

Akhil

Leave a Comment