african-swine-fever-69-pigs-culled-in-idukki
Kerala News

ആഫ്രിക്കൻ പന്നിപ്പനി ; ഇടുക്കിയിൽ 69 പന്നികളെ കൊന്നു

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ 69 പന്നികളെ കൊന്നു. ​രണ്ടു ദിവസം കൊണ്ടാണ് 69 പന്നികളെ കൊന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളത്തുള്ള പന്നിഫാമിൽ ഇന്നലെ 25 പന്നികൾ ചത്തിരുന്നു. ആഫ്രിക്കൻ പന്നിപ്പനി എന്ന് സംശയമുണ്ടെനങ്കിലും ഇതുവരെയും സ്‌ഥീകരിച്ചിട്ടില്ല. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃ​ഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോ​ഗം ബാധിച്ച പന്നികളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃ​ഗസംരക്ഷണ വകുപ്പ് കർഷകർക്ക് നി‍ർദേശം നൽകി.

READMORE : തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കൊടിയേറി

Related posts

കുട്ടനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ ഉത്തരവാദി സര്‍ക്കാര്‍; ക്രൂരമായ അവഗണനയെന്ന് പ്രതിപക്ഷ നേതാവ്

Akhil

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരൻ്റെ പേരിടണം: ശശി തരൂർ

Gayathry Gireesan

ശല്യക്കാരനായ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയും മകനും അറസ്റ്റിൽ

Akhil

Leave a Comment