prakash-raj-losing-work-because-of-his-political-views.
Kerala News

‘രാഷ്ട്രീയം കരിയറിനെ ബാധിക്കുന്നു’; ചിലര്‍ ഒപ്പം പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രകാശ് രാജ്

രാഷ്ട്രീയം കരിയറിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. നിലപാടുകളുടെ പേരില്‍ ഇന്ന് പലരും തനിക്കൊപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം

‘രാഷ്ട്രീയം കരിയറിനെ ബാധിച്ചു. ഇന്ന് ചിലര്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഇത്തരം നഷ്ടങ്ങളില്‍ താന്‍ ഖേദിക്കുന്നില്ലെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം തോന്നുന്നു. ഞാന്‍ ശബ്ദം ഉയര്‍ത്തിയില്ലായിരുന്നുവെങ്കില്‍, ഒരു നടന്‍ എന്ന പേരില്‍ മാത്രമായിരിക്കും എന്റെ മരണ ശേഷം ഞാന്‍ അറിയപ്പെടുക. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആരാണെന്ന നിലയിലായിരിക്കില്ല. പക്ഷേ അങ്ങനെ ശബ്ദമുയര്‍ത്തുന്നത് പലതിനേയും ബാധിക്കും. ഞാന്‍ അത് അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും പലകാര്യത്തിലും ശബ്ദം ഉയര്‍ത്താത്ത താരങ്ങളുണ്ടെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ അക്കാര്യത്തില്‍ താന്‍ മറ്റുള്ളവരെ നിബര്‍ബന്ധിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

READMORE : ‘ദിലീപിനെ പൂട്ടണം’ വ്യാജ വാട്സ്ആപ്പ് ചാറ്റ്; ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി

Related posts

ലേ ലഡാക്കിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

sandeep

ഐഫോണ്‍ 15 സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കല്ലേ; മുന്നറിയിപ്പുമായി ചൈന

sandeep

ചുങ്കത്തറയിൽ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു

sandeep

Leave a Comment