'Dileep should be locked' fake WhatsApp chat; Sean George appeared for questioning
Kerala News Trending Now

‘ദിലീപിനെ പൂട്ടണം’ വ്യാജ വാട്സ്ആപ്പ് ചാറ്റ്; ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി

വ്യാജ വാട്സ്ആപ്പ് ചാറ്റ് ചമ്മച്ച കേസിൽ ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. നടിയെ ആക്രമിച്ച കേസിൽ ദീലിപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ.

‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഷോൺ ജോർജ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടൻ്റെ മുന്നിലാണ് ഹാജരായത്.

‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഷോൺ ജോർജ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടൻ്റെ മുന്നിലാണ് ഹാജരായത്.

ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നാണ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അനൂപിന് സ്ക്രീൻ ഷോട്ട് അയച്ചത് ഷോൺ ജോർജിന്റെ ഐ ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തിയത്. ഈ ഫോൺ കണ്ടെത്താനായിട്ടായിരുന്നു ഷോണിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഈരാറ്റുപേട്ടയിലെ വീട്ടിലും പി.സി.ജോർജിന്റെ ഓഫിസിലും പരിശോധന നടന്നു. റെയ്ഡിൽ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവരുടെ പേരുകൾ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് കേസ്. വ്യാജ ഗ്രൂപ്പിൽ പേരുൾപ്പെട്ടവരിൽ ചിലരുടെ മൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.

READMORE : അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

Related posts

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് പവന് 480 രൂപ കുറഞ്ഞു

Akhil

ബൈനോകുലറിനുള്ളില്‍ മദ്യം നിറച്ച് സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആരാധകന്‍ പിടിയില്‍

Editor

11 വർഷം വീൽചെയറിൽ ആയിരുന്ന യുവതി വിവാഹ ദിവസം വരന് അരികിലേക്ക് നടന്നു നീങ്ങുന്ന കാഴ്ച; വൈറലായി വീഡിയോ

Akhil

Leave a Comment