panamaram ci found
Kerala News

കാണാതായ പനമരം പൊലീസ് സ്റ്റേഷനിലെ സിഐയെ കണ്ടെത്തി

കഴിഞ്ഞ ദിവസം കാണാതായ പനമരം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ബന്ധുക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 

ഈ മാസം 10 ന് കോടതി ആവശ്യവുമായി ബന്ധപ്പെട്ട് പാലക്കാടേക്ക് പോയ സിഐയെ കാണാതാവുകയയിരുന്നു. ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പരും സ്വിച്ച് ഓഫായ നിലയിലായിരുന്നു.

അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് കൽപ്പറ്റയിലുണ്ടെന്ന് എലിസബത്ത് പറഞ്ഞിരുന്നുവെങ്കിലും അന്വേഷിച്ചെത്തിയ പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ സംഭവത്തിൽ കേസെടുത്ത പോലീസ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.

READMORE : നരബലിക്കായി ഷാഫി കൂടുതൽ സ്ത്രീകളെ തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Related posts

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് എൻ ഐ ടി കോളേജ് വീണ്ടും തുറന്നു

sandeep

ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ഇനി 112-ൽ വിളിക്കണം

Sree

ഫെഫ്കയില്‍ നിന്ന് ആഷിഖ് അബു രാജിവെച്ചു

Magna

Leave a Comment