K. K. Shailaja On Human Sacrifice
Kerala News

അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം; കെ.കെ ശൈലജ

അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരുന്നത് ഉചിതമായിരിക്കുമെന്ന് കെ കെ ശൈലജ . അന്ധ വിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം. അത്തരം നിയമത്തെ കുറിച്ചു നേരത്തെ ചിന്തിച്ചിരുന്നു. നിയമം കൊണ്ടു വരുന്നത് ഗുണം ചെയ്യും. എന്നാൽ നിയമം മാത്രം പോര അന്ധ വിശ്വാസങ്ങൾക്കെതിരായ പ്രചരണവും വേണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു.

ഉപരിപ്ലവമായ പ്രചാരണകൊണ്ടു ആയില്ല, ശാസ്ത്ര അവബോധം വളർത്തണം. മയക്കു മരുന്ന് ഉൾപ്പെടെ ഉപയോഗിച്ചുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തിൽ വളരെ ശക്തമായ പ്രചരണവും ഉയർത്തെഴുന്നേൽപ്പും ആവശ്യമാണെന്ന് കെ കെ ശൈലജ പറഞ്ഞു.

അതേസമയം നരബലി നവോത്ഥാന കേരളത്തിന് അപമാനകരമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. അന്തവിശ്വസ ജീർണതയാണ് ഇത്. പ്രശ്‌നം പൊലീസ് കണ്ടെത്തിയത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതി ഭഗവൽ സിംഗ് പാർട്ടി ബ്രാഞ്ച് അംഗമാണോ അല്ലയോ എന്നത് പ്രശനമല്ലെന്നും പാർട്ടിയോ പാർട്ടി വിരുദ്ധനോ എന്ന് നോക്കിയല്ല നടപടിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

READMORE : കാണാതായ പനമരം പൊലീസ് സ്റ്റേഷനിലെ സിഐയെ കണ്ടെത്തി

Related posts

സംസ്ഥാനത്തെ ആദ്യത്തെ ജിടിഡി പിച്ച് കൊച്ചിയിൽ

Akhil

കുതിരപ്പുറത്ത് ഡെലിവറി നടത്തിയ യുവാവിനെ തേടി സ്വിഗ്ഗി; വിവരം നൽകുന്നവർക്ക് 5000 രൂപ

Sree

‘ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിൻ്റെ വിയോഗത്തില്‍ മമ്മൂട്ടി

Akhil

Leave a Comment