ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തടഞ്ഞിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവരസ്രോതസ്സുകൾക്കും എതിരെ ഫെയ്സ്ബുക് സ്വീകരിച്ച നടപടികളെത്തുടർന്നാണ് റഷ്യൻ കമ്യൂണിക്കേഷൻ ഏജൻസിയായ റോസ്‌കോമാട്സര്‍ നിരോധനം ഏർപ്പെടുത്തിയത്.
യുക്രൈനില്‍ റഷ്യ വീണ്ടും യുദ്ധം മുറുക്കിയിരിക്കുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ റഷ്യയുടെ മിസൈല്‍വര്‍ഷം നടത്തിയിരുന്നു. ജൂണിനുശേഷമുണ്ടായ ഏറ്റവും തീവ്രമായ ആക്രമണത്തില്‍ തിങ്കളാഴ്ചമാത്രം 75 മിസൈലുകളാണ് യുക്രൈൻ പ്രയോഗിച്ചത്. റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
READMORE : അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം; കെ.കെ ശൈലജ