mammootty care and share foundation distributes cycle to attappady children
Kerala News

അട്ടപ്പാടിയിലെ കുരുന്നുകൾക്കായി സൈക്കിൾ വിതരണം ചെയ്ത് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ

അട്ടപ്പാടിയിലെ നിർധനരായ ആദിവാസി കുട്ടികൾക്ക് യാത്രാസൗകര്യത്തിനായി സൈക്കിൾ നൽകി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷൻ. ജില്ലയിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചാണ് സൈക്കിൾ വിതരണ പദ്ധതി നടപ്പിലാക്കിയത്.

കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹകരണത്തിൽ കേരളത്തിൽ ഉടനീളം ആദിവാസി കുട്ടികൾക്കും, തീരദേശ വാസികളായ കുട്ടികൾക്കും, നിർദ്ധനരായ മറ്റു കുട്ടികൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സൈക്കിൾ വിതരണ പദ്ധതി ആരംഭിച്ചത്. കേരളത്തിൽ ഉടനീളം നിർദ്ധനരായ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി
100 സൈക്കിൾ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിലും ജില്ലാതല ഉദ്ഘാടനങ്ങൾ മറ്റു ജില്ലകളിലും നടന്നിരുന്നു.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ പദ്ധതിയാണ് നിർധനരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണം. അട്ടപ്പാടി മേഖലയിൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടക്കുന്നുണ്ട്. അതിൽ തന്നെ പൂർവ്വികം പദ്ധതിയുടെ ഭാഗമായി ആദിവാസി മേഖലയിൽ സാമൂഹിക ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഫൗണ്ടേഷൻ നടത്തിവരുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ഗവൺമെന്റ് യു.പി സ്‌കൂളിൽ വെച്ച് ബഹു : മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീൻ നിർവഹിച്ചു.

READMORE :വാടകക്കാര്‍ക്ക് വീടും പുരയിടവും ഇഷ്ടദാനം നല്‍കി

Related posts

മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

Akhil

‘പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ല’; കെ കെ ശൈലജ

Akhil

ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു; തിരുവനന്തപുരത്ത് വീടിന്റെ ഒരുഭാഗം പൂർണമായി കത്തി നശിച്ചു

Akhil

Leave a Comment