തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ അതിവേഗ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയാണ് പുതിയ സർവീസ്. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ സഹമന്ത്രി ദർശന ജർദോഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു
മുമ്പത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും മൂന്നാമത്തെ ട്രെയിൻ. നവീകരിച്ച മൂന്നാമത്തെ സർവീസിൽ യാത്രക്കാരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ട്രെയിനിൽ കൊവിഡുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന് ആകെ 1,128 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
READMORE : ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ എന്തുചെയ്യുന്നു,വീണ്ടും പാക്കറ്റുകളിലായി എത്തുന്നതായി