2023-ലെ ഓസ്‌കർ വിതരണ ചടങ്ങിനുളള ടിക്കറ്റുകൾ പരിമിതപ്പെടുത്തി. ഇരിപ്പിടങ്ങൾ നിറയ്‌ക്കാൻ അംഗങ്ങൾക്ക് ഈമെയിൽ അയച്ച് അക്കാദമി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് നോമിനേറ്റ് ചെയ്യപ്പെടാത്ത അംഗങ്ങൾക്കുള്ള ഓസ്‌കാർ ടിക്കറ്റുകളുടെ എണ്ണമാണ് പരിമിതപ്പെടുത്തിയത്. എന്നാൽ ഇവരെ സീറ്റ് ഫില്ലർമാരായി ക്ഷണിക്കുമെന്ന് സിഇഒ ബിൽ ക്രാമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും അറിയിച്ചു.
2023 മാർച്ച് 12-നാണ് ഓസ്‌കാർ ചടങ്ങുകൾ നടക്കുന്നത്. ഓസ്‌കാർ നോമിനേഷനുകൾ 2023 ജനുവരി 24-നും പ്രഖ്യാപിക്കുമെന്ന് അക്കാദമി അറിയിച്ചു. ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനുള്ള അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്‌കാരമാണ് ഓസ്‌കാർ എന്നറിയപ്പെടുന്ന അക്കാദമി അവാർഡ്.
READMORE : മട്ടാഞ്ചേരിയിൽ അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ