കോട്ടയം ആർപ്പൂക്കരയിൽ രാജവെമ്പാലയെ പിടികൂടി. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിൻ്റെ കാറിൽ കയറി ഒളിച്ച രാജവെമ്പാലയാണ് ഇതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പത്തടിയോളം നീളമുള്ള രാജവെമ്പാലയെ രാവിലെ പിടികൂടുകയായിരുന്നു.
READ ALSO:-പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും; വിഡിയോ വൈറല്‍
മലപ്പുറം വഴിക്കടവിൽ വെച്ച് ഒരു മാസം മുമ്പ് പാമ്പ് കാറിൽ കയറിയതായി കണ്ടിരുന്നതായി കാർ ഉടമ സുജിത്ത് പറഞ്ഞു. വാവ സുരേഷ് എത്തി കഴിഞ്ഞാഴ്ച കാർ അഴിച്ചു പരിശോധിച്ചിരുന്നു. ഇതിന് ശേഷം കാറുമായി പല സ്ഥലങ്ങളിലും ഉടമ സഞ്ചരിച്ചിരുന്നു. സുജിത്തിൻ്റെ വീടിനു 500 മീറ്റർ അപ്പുറത്തുള്ള പുരയിടത്തിൽ നിന്നുമാണ് രാജവെമ്പാലയെ ഇന്ന് വനം വകുപ്പ് പിടികൂടിയത്.
രാജവെമ്പലയെ സാധാരണയായി കണാത്ത പ്രദേശമാണിത്. പാമ്പ് വാഹനത്തിന്റെ അടിയിൽ കയറി ഇവിടെ എത്തിയതാകമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
NEWS HIGHLIGHT:-KING COBRA IN KOTTAYAM