Parents washed her daughter feet with milk
India Trending Now

പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും; വിഡിയോ വൈറല്‍

അച്ഛനും അമ്മയുമായി മക്കള്‍ക്കുള്ള ബന്ധം എപ്പോഴും വളരെ സ്‌പെഷ്യല്‍ ആയിരിക്കും. മക്കളുമൊത്തുള്ള മാതാപിതാക്കളുടെ ചില ഇമോഷണല്‍ വിഡിയോകള്‍ പലപ്പോഴും കണ്ണ് നനയിക്കാറുമുണ്ട്. മകളോടുള്ള വാത്സല്യത്തിന് തെളിവായി ഒരു അച്ഛനും അമ്മയും മകളുടെ കാല്‍ പാലുകൊണ്ട് കഴുകി അത് കുടിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഹൃദയത്തെ സ്പര്‍ശിക്കുന്ന വിഡിയോ എന്ന് ചിലര്‍ ഇതിനെ വിളിക്കുന്നുണ്ടെങ്കിലും വിഡിയോയ്‌ക്കെതിരെ ചിലയിടങ്ങളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

യുവതിയായ മകളെ കസേരയിലിരുത്തി അവളുടെ കാലുകള്‍ വൃത്തിയാക്കുന്ന മാതാപിതാക്കളെയാണ് വൈറല്‍ വിഡിയോയില്‍ കാണാനാകുന്നത്. മകളുടെ കാലുകള്‍ നന്നായി തുടച്ച ശേഷം നിലത്തിരുന്ന് അവളുടെ കാലിലേക്ക് പാലൊഴിക്കുന്ന പിതാവിനെ വിഡിയോയില്‍ കാണാം. ഇതേ പാല്‍ ഒരു പാത്രത്തില്‍ ശേഖരിച്ച് ഇയാള്‍ അത് കുടിക്കുന്നു. മകള്‍ അത് വിലക്കുന്നുണ്ടെങ്കിലും പകുതിയോളം പാല്‍ പിതാവ് കുടിക്കുന്നു. പിതാവില്‍ നിന്ന് ഗ്ലാസ് വാങ്ങിയ ഭാര്യ അവശേഷിച്ച പാല്‍ കുടിക്കുന്നു. തുടര്‍ന്ന് മകളുടെ കാലുകള്‍ ചുവന്ന നിറത്തില്‍ മുക്കിയ ശേഷം ഒരു വെള്ളത്തുണിയില്‍ അവളുടെ കാല്‍പാദങ്ങള്‍ പതിപ്പിക്കുന്നതായും വിഡിയോയിലുണ്ട്.

READ ALSO: ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും

Related posts

നഴ്സിങ് പഠനത്തിന് വിസ വാഗ്ദാനംചെയ്ത് പെൺകുട്ടിയിൽനിന്ന് 13 ലക്ഷം തട്ടി: പ്രതി പിടിയിൽ.

Sree

ടൊവിനോ തോമസിന്റെ ‘നടികർ’ തിയറ്ററുകളിൽ

sandeep

സംസ്ഥാനത്ത് വിഷുച്ചന്തകൾ ഇന്ന് ആരംഭിക്കും

sandeep

Leave a Comment