പ്രഭാത ഭക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഭക്ഷണത്തിലെ രാജാവ് എന്നാണ് പ്രാതൽ അറിയപ്പെടുന്നത് തന്നെ. കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് പോഷകാഹാരം. നമ്മുടെ ആഹാരക്രമം നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്ന ഒന്നാണ്. ശരീരത്തെ മാത്രമല്ല മനസികാരോഗ്യത്തെയും ഭക്ഷണരീതി ബാധിക്കും. പ്രഭാതഭക്ഷണം മുടക്കുന്നത് കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരിക മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പതിവായി പ്രഭാതഭക്ഷണം മുടക്കുന്നത് മാനസിക സാമൂഹിക പെരുമാറ്റ പ്രശ്‌നങ്ങളിലേക്ക് കുട്ടികളെയും കൗമാരക്കാരെയും നയിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. മാത്രവുമല്ല ഇവരുടെ ഊർജ്ജനില പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഫ്രണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലിലാണ് പ്രഭാത ഭക്ഷണം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
READ ALSO:-യുഎസിലെ ഏറ്റവും വേഗതയേറിയ കുട്ടിയായി 7 വയസുകാരി ഡക്കോട്ട വൈറ്റ്
3772 കുട്ടികളിലും കൗമാരക്കാരിലുമാണ് പഠനം നടത്തിയത്. നാല് വയസിനും പതിനാല് വയസിനും ഇടയിലുള്ള വരെയാണ് പഠനത്തില്‍ പരിഗണിച്ചത്. ഇവരുടെ പ്രഭാത ഭക്ഷണത്തിലെ ശീലങ്ങളും വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണോ അതോ പുറത്തുനിന്നാണോ ഭക്ഷണം കഴിക്കുന്നത് തുടങ്ങിയ കാര്യങ്ങളും നിരീക്ഷിച്ചാണ് പഠനറിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. സ്പാനിഷ് നാഷണൽ ഹെൽത്ത് സർവേയിൽ (2017) നിന്നുള്ള ഡാറ്റയാണ് ഈ പഠനത്തിനായി വിശകലനം ചെയ്തിരിക്കുന്നത്.
സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയും പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നവരെ കൂടിയ അളവില്‍ മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും പഠനം ചൂണ്ടികാണിക്കുന്നു. ഇതിനൊപ്പം കുട്ടികളുടെ പ്രഭാതഭക്ഷണം ആരോഗ്യപ്രദമാക്കുന്നതിനുള്ള ചില നിര്‍ദേശങ്ങളും പഠനം നടത്തിയ ഗവേഷക സംഘം മുന്നോട്ടുവെക്കുന്നുണ്ട്.
STORY HIGHLIGHT:-BreakFast Skipping Will affect health issue in Childrens