death India Kerala News Movies must read

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. 1986ലാണ് വിജയൻ അന്തരിച്ചത്.

ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇവർ ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടെ ഭക്തിഗാനങ്ങൾക്കും ഈണമിട്ടു.

1965ൽ പുറത്തിറങ്ങിയ നക്ഷത്രദീപങ്ങൾ തിളങ്ങി ആയ സിനിമയാണ്.

2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ALSO READ:ഇസ്രയേലി കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ന് സന്ദർശിക്കും

Related posts

കളമശേരി സ്‌ഫോടന സ്ഥലത്ത് കരിമരുന്ന് സാന്നിധ്യം; ഭീകരാക്രമണസാധ്യത തള്ളാതെ കേന്ദ്രഏജന്‍സികള്‍

Akhil

ഫാത്തിമ നൈരയുടെ മൃതദേഹവുമായി എ സ് ഐ അബ്ദുൽ ഹക്കീം

Sree

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു; രമേശ് ചെന്നിത്തല

Editor

Leave a Comment