Kerala News latest news Local News must read National News Trending Now

‘സനാതന ധർമം മാത്രമാണ് മതം; ബാക്കിയെല്ലാം ആരാധനാ മാർഗങ്ങൾ’; UP മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

സനാതന ധർമം മാത്രമാമാണ് മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ബാക്കിയെല്ലാം ആരാധനാ മാർ​ഗങ്ങളാണെന്നും യോ​ഗി.

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നടന്ന ‘ശ്രീമദ് ഭഗവത് കഥാ ജ്ഞാന യാഗ’ത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു യോ​ഗിയുടെ പ്രാസ്താവന.

ക്ഷേത്രത്തിലെ ദിഗ്വിജയ് നാഥ് സ്മൃതി ഓഡിറ്റോറിയത്തിൽ ഭക്തരോട് സംസാരിച്ച ഗോരക്ഷപീഠാധീശ്വർ കൂടിയായ ആദിത്യനാഥ് ശ്രീമദ് ഭഗവതിന്റെ അന്തസത്ത മനസ്സിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

“സനാതന ധർമ്മം മാനവികതയുടെ മതമാണ്. അതിന്മേലുള്ള ഏതൊരു ആക്രമണവും മുഴുവൻ മനുഷ്യരാശി തന്നെ അപകടത്തിലാക്കും” യോ​ഗി പറഞ്ഞു.

ഇടുങ്ങിയ ചിന്താഗതിയുള്ള കാഴ്ചപ്പാടുകൾ ശ്രീമദ് ഭഗവതിന്റെ വിശാലത മനസ്സിലാക്കാൻ പാടുപെടുന്നെന്നും അദ്ദേഹം പറഞ്ഞു.

മഹന്ത് ദിഗ്വിജയ് നാഥിന്റെ 54-ാം ചരമവാർഷികത്തോടനുബന്ധിച്ചും മഹന്ത് വൈദ്യനാഥിന്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുമായിരുന്നു പരിപാടി നടത്തിയത്.

ALSO READ:ഐഎസ് ഭീകരരുടെ കേരളത്തിലെ സാന്നിധ്യം; കേരളാ പൊലീസ് അന്വേഷണം ആരംഭിച്ചു

Related posts

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്

Sree

തിരുവനന്തപുരത്ത് 12 വയസുകാരനെ വീട്ടിൽ നിന്നും കാണാതായി

Akhil

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അസൂയ; ഭര്‍ത്താവ് കുട്ടികളുടെ മുന്നില്‍ വെച്ച്  ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു

Akhil

Leave a Comment