kannur Kerala News Local News

കണ്ണൂരിൽ പീഡനം ; വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്‌ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളിൽ നിന്നാണ് ഇത്രയധികം പരാതികൾ ഉയരുന്നത്.

നാല് വർഷമായി അധ്യാപകൻ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. സ്കൂളിൽ അധ്യാപിക നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. ചൈൽഡ് ലൈൻ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി, അത് പൊലീസിന് കൈമാറുകയായിരുന്നു.17 ഓളം കുട്ടികൾ പരാതികൾ നൽകിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മറ്റ് വിദ്യാർത്ഥികളുടെ പരാതികൾ കേട്ട് കൂടുതൽ കേസ് എടുക്കുമെന്ന് പൊലീസ് പറയുന്നു. നേരത്തെ അദ്ദേഹം പ്രവർത്തിച്ച സ്കൂളിലും സമാന രീതിയിലുള്ള പരാതികൾ ഉയർന്നിന്നുന്നു.

Related posts

സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയുടെ ഷാളിൽ വലിച്ച് വീഴ്ത്തി; ബൈക്ക് കയറി ദാരുണാന്ത്യം

sandeep

ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് ആറാം സ്വർണം; നേട്ടം 10m എയർ പിസ്റ്റളിൽ

sandeep

നോഹ ലൈൽസ് വേഗരാജാവ്; 100 മീറ്റർ ഫിനിഷ് ചെയ്തത് 9.79 സെക്കൻഡിൽ

sandeep

Leave a Comment