India Kerala News latest news Trending Now Utharpradesh

സരയു നദിയിൽ ഡാൻസ് ചെയ്ത് റീൽ; മതവികാരം വ്രണപ്പെടുത്തിയതിനു കേസെടുത്ത് യുപി പൊലീസ്


ഉത്തർ പ്രദേശിലെ സരയു നദിയിലിറങ്ങി ഡാൻസ് ചെയ്ത് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ കേസ്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അയോധ്യ പൊലീസ് കേസെടുത്തത്. പുണ്യ നദിയായ സരയുവിനെ അനാദരിച്ചു എന്നും മതവികാരം വ്രണപ്പെടുത്തിയെന്നും തീർത്ഥാടകർ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ്.

‘ജീവൻ മേ ജാനേ ജാനാ’ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

ഇതിനു പിന്നാലെ തീർത്ഥാടകരും മതവിശ്വാസികളും യുവതിക്കെതിരെ രംഗത്തുവന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും ആരാധനാലയങ്ങളിൽ ഇത്തരം രീതികൾ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ALSO READ:മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടം; പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

Related posts

ഭക്ഷ്യവിഷബാധയേറ്റുള്ള മരണം; യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം

Akhil

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിർബന്ധമായും ജോലിക്ക് ഹാജരാകണം; സുരക്ഷ ഒരുക്കാന്‍ നിർദ്ദേശവുമായി തിരുവനന്തപുരം കളക്ടര്‍.

Sree

സിനിമ– സീരിയല്‍ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍

Akhil

Leave a Comment