fire kerala Kerala News latest latest news palakkad

ചാർജ് ചെയ്യുന്നതിനിടെ പുത്തൻ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പാലക്കാട്: ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ പാലക്കാട് പൊൽപ്പുള്ളിയിലാണ് സംഭവം. പൊൽപ്പുള്ളി വേർ‌കോലി ബി ഷാജുവിന്റെ ( 40 ) വീട്ടിലാണ് അപകടമുണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് സുഹൃത്ത് വാങ്ങി ഉപയോഗിക്കാൻ നൽകിയ മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.
പനിയായി കിടപ്പിലായിരുന്ന ഷാജു തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഫോൺ ചാർജ് ചെയ്യാനായി മകൻ മുറിയിലെത്തിയ ശബ്ദം കേട്ടാണ് ഇയാൾ ഉണർന്നത്. തുടർന്ന് മുറിയുടെ വാതിലടച്ച് മകനോടൊപ്പം പുറത്തേക്ക് പോയി. അൽപ്പസമയത്തിന് ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മുറിയിലാകെ തീപടർന്നത് കണ്ടത്. ഇലക്ട്രീഷ്യനായ ഷാജു ഉടൻ തന്നെ വൈദ്യുതി കണക്ഷൻ വിഛേദിച്ചു. തുടർന്ന് മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീയണയ്‌ക്കുകയായിരുന്നു.

Related posts

പ്രളയ ദുരിതാശ്വാസ തുക നൽകിയില്ല; എറണാകുളം ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു

Editor

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ എൻഎൽ സുമേഷ് വിജിലൻസ് പിടിയിലായി

Akhil

കസേരയിലിരിക്കാൻ അനുവാദമില്ല; ജലപാനത്തിന് പ്രത്യേകം പാത്രവും ഗ്ലാസും ; ദളിത് യുവതി ആത്മഹത്യ

Sree

Leave a Comment