തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിൽ നിർണായക ഫ് ആൻഡ് സ്ട്രോങ്ങിന്റെ എല്ലാ ഓഫീസുകളും പൂട്ടി. പ്രവീൺ റാണ അറസ്റ്റിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വരെയും ഓഫീസുകളുടെ ഷട്ടർ തുറന്നു വെച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച മുതൽ എല്ലാ ഓഫീസുകളും അടച്ചു പൂട്ടി. വിവരങ്ങൾ ശേഖരിച്ച് പൊലീസ്. പ്രവീൺ റാണ 24 സ്ഥലങ്ങളിൽ ഭൂമി വാങ്ങിച്ചതായും മഹാരാഷ്ട്രയിൽ വെൽനെസ് ഹോസ്പിറ്റാലിറ്റി മേഖലയിൽ നിക്ഷേപം നടത്തിയതായും കണ്ടെത്തി.
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിനാണ് പൊലീസ് നീക്കം. കേരളത്തിന് അകത്തും പുറത്തുമായാണ് ഭൂമികൾ വാങ്ങിക്കൂട്ടിയിട്ടുള്ളത്. പ്രവീൺ റാണ ഒറ്റക്കായിട്ടല്ല. ബിസിനസ് പങ്കാളിയാക അടുപ്പക്കാരനും ബിനാമികളുടെ പേരിലുമാണ് ഭൂമികൾ വാങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്.
ഒരു ഭൂമിയിടപാടിൽ മാത്രം ആധാരത്തിൽ 1.10 കോടി വില കാണിച്ചതിൻറെ രേഖയനുസരിച്ച് ഭൂമിയുമായി ബന്ധപ്പെട്ട് പരിശോധിച്ചതിൽ ആധാരത്തിൽ കാണിച്ച വിലയുടെ മൂന്നര ഇരട്ടിയോളം വിലയുണ്ട്. ഇവിടെയാണ് തുഛവില കാണിച്ചുള്ള വെട്ടിപ്പും നടത്തിയത്.
ബംഗ്ളൂരു, കണ്ണൂർ ഉദയഗിരി, പാലക്കാട്, തൃശൂർ ജില്ലയിൽ മൂന്നിടങ്ങൾ എന്നിവിടങ്ങളിലെ ഭൂമികളാണ് പൊലീസ് കണ്ടെത്തി പരിശോധിച്ചത്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ കണ്ണൂർ സ്വദേശിക്ക് 16 കോടി നൽകിയെന്ന മൊഴിയിൽ പരിശോധന നടത്തിയതിൽ 16 കോടിയോളം കൊച്ചിയിലെ പബിൽ മുതൽ മുടക്കിയെന്നാണ് കണ്ടെത്തിയ.
പ്രവീൺ റാണയുടേയും, ബിനാമികളുടേയും പേരിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ പ്രവീൺറാണക്കെതിരെ രണ്ട് ദിവസങ്ങളിലായി ലഭിച്ചത് നൂറോളം പരാതികളാണ് ലഭിച്ചത്. പ്രാഥമിക വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങി കുടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൽട്ടൻസി, നിധി, ടൂർസ് ആൻഡ് ട്രാവൽസ്, പ്രിൻറേഴ്സ് ആൻഡ് പബ്ളിഷേഴ്സ്, ഐ.ടി. സൊലുഷൻസ്, ഐ ആം വെൽനെസ്, സേഫ് ആൻഡ് സ്ട്രോങ് ടി.വി, അക്കാഡമി, സേഫ് ആൻഡ് സ്ട്രോങ് കൈപ്പുള്ളി കമ്യൂണിക്കേഷൻസ്, മാർക്കറ്റിങ് ബിസിനസ് തുടങ്ങി 11 സ്ഥാപനങ്ങളാണ് പ്രവീൺ റാണ നടത്തിയിരുന്നത്.
തൃശൂരിൽ പുഴക്കലിൽ കോർപ്പറേറ്റ് ഓഫീസിൽ എല്ലാ ഓഫീസുകളും പ്രവർത്തിച്ചിരുന്നതിനൊപ്പം ആദംബസാർ, പുത്തൻപള്ളിക്ക് സമീപം, കുന്നംകുളം എന്നിവിടങ്ങളിലും വിവിധ ഓഫീസുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ എല്ലാ ഓഫീസുകളും അടച്ചുപൂട്ടി.