investment fraud kerala Kerala News latest news thrissur trending news Trending Now

തൃശൂർ ധനവ്യവസായ ബാങ്ക് തട്ടിപ്പ്,നിക്ഷേപകരുടെ പട്ടിക പുറത്തു, കോടികൾ നിക്ഷേപിച്ചവരിൽ രാഷ്ട്രീയക്കാരും,ധനവ്യകാര്യ സ്ഥാപനങ്ങളും;

തൃശൂർ: കോടികളുടെ തട്ടിപ്പ് നടത്തിയ തൃശൂരിലെ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരിൽ നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഉന്നത രാഷ്ട്രീയ നേതാക്കളും. ഇടപാട് രേഖകളുടെ പരിശോധനക്കിടയിൽ നിക്ഷേപകർക്ക് ലഭിച്ച പട്ടികയാണ് പുറത്ത് വന്നത്.

കോടികൾ നിക്ഷേപിച്ചവരിൽ ഉന്നത രാഷ്ട്രീയക്കാർ മുതൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വരെയുണ്ട്. 10ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം, 90 ലക്ഷം വരെയുള്ള വൻ തുകകളാണ് ഓരോരുത്തരും ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ, കടകളിൽ ജോലിക്കു നിൽക്കുന്നവർ തുടങ്ങിയ സാധാരണക്കാരുടെ 2 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ളവരുമുണ്ട്.

15 ശതമാനം പലിശ തരാമെന്നാണ് ബാങ്ക് പറഞ്ഞതെന്ന് റസീപ്റ്റിലടക്കം വ്യക്തമാണെന്നും നിക്ഷേപകർ പറയുന്നു. ആറ് മാസത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് പലരും. 10 ലക്ഷം മുതൽ ഒന്നരകോടിയോളം വരെ ധനകാര്യ സ്ഥാപനങ്ങളുടേതായി ധനവ്യവസായ ബാങ്കിൽ നിക്ഷേപമുണ്ട്.

തൃശൂർ പോസ്റ്റോഫീസ് റോഡിൽ വർഷങ്ങളുടെ പാരമ്പര്യ അവകാശവാദവുമായി പ്രവർത്തിച്ചിരുന്ന ധനവ്യവസായ ബാങ്കിന്റെ ഉടമ വടൂക്കര സ്വദേശിയായ പി.ഡി. ജോയിയാണ്. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ജോയിയും കുടുംബവും മുങ്ങിയിരുന്നു.

ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ജോയിക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ജോയിയുടെ വീടിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം പൊലീസ് തടസപ്പെടുത്താനും ശ്രമിച്ചിരുന്നു. 200 ഓളം പരാതികൾ ഇതിനകം പൊലീസിന് ലഭിച്ചു. പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ സിറ്റി പൊലീസ് പ്രത്യേക സംവിധാനമൊരുക്കി. സ്പെഷൽ കൗണ്ടർ ഇതിനായി സജ്ജമാക്കി.

നേരത്തെ കമീഷണർക്കും വിവിധ സ്റ്റേഷൻ ഹൗസ് ഓഫീസർമാക്കുമായിരുന്നു പരാതികൾ നൽകിയിരുന്നത്. ഇനി പരാതികൾ ഈ കൗണ്ടറിലേക്ക് നൽകിയാൽ മതി. പരാതി സ്വീകരിച്ച് രസീതും ലഭിക്കും.

കേസ് ക്രൈംബ്രാഞ്ചിന് വിട്ട സാഹചര്യം കൂടി കണക്കിലെടുത്താണ് പരാതികൾ സ്വീകരിക്കാൻ പ്രത്യേകം കൗണ്ടർ സജ്ജമാക്കിയ നടപടി. പണം നിക്ഷേപിച്ച ധനകാര്യ സ്ഥാപനങ്ങളും പരാതി നൽകിയിട്ടുണ്ട്. 20 ശതമാനം വരെയും പലിശ വാഗ്ദാനം നൽകിയാണ്

ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ ധനവ്യവസായയിൽ നടത്തിയതെന്ന് പറയുന്നു. തൃശൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാത്രമല്ല ജില്ലക്ക് പുറത്തുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപവും ഇതിലുണ്ട്.

സ്വകാര്യ വ്യക്തികളിൽ ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയിട്ടുള്ളത് പല്ലിശേരി സ്വദേശിയാണ്. 3.05 കോടിയാണ് ധനവ്യവസായയിൽ ഇയാളുടെ നിക്ഷേപം. തൃശൂർ ജില്ലയിൽ നിന്ന് മാത്രമല്ല നിക്ഷേപമെന്നതും ശ്രദ്ദേയമാണ്. തൃശൂർ ജില്ലയിൽ നിന്ന് മാത്രമല്ല നിക്ഷേപമെന്നതും ശ്രദ്ദേയമാണ്.

തിരുവനന്തപുരവും കണ്ണൂരുമടക്കമുള്ളവരുടെ നിക്ഷേപമുണ്ട്. തിരുവനന്തപുരം സ്വദേശിയുടെ രണ്ട് കോടിയും തൃശൂരിൽ തന്നെയുള്ള പത്തിലധികം പേർക്ക്
ഒന്നരക്കോടിയോളവുമുണ്ട്. പരാതി ലഭിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടും ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഇനിയും പൊലീസിന് സൂചനകൾ ലഭിച്ചിട്ടില്ല.

READ MORE: https://www.e24newskerala.com/investment-fraud

Related posts

ഒറ്റപ്പാലം നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

Gayathry Gireesan

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ; ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു

Akhil

ആശുപത്രിയുടെ പരസ്യത്തിന്റെ പ്രതിഫലം; സോനു സൂദ് പകരമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

Sree

Leave a Comment