idukki kerala Kerala News latest latest news

മൂന്നാർ സൈലൻ്റ് വാലി എസ്റ്റേറ്റിൽ കാട്ടുകൊമ്പൻ പടയപ്പ റേഷൻകട ഭാഗികമായി തകർത്തു.

മൂന്നാർ സൈലൻ്റ് വാലി എസ്റ്റേറ്റിൽ റേഷൻകട ഭാഗികമായി തകർത്ത് കാട്ടുകൊമ്പൻ പടയപ്പ. മേഖലയിൽ മുന്ന് ദിവസമായി തമ്പടിച്ച പടയപ്പ ആളുകൾക്ക് നേരേ ഉപദ്രവമില്ലെങ്കിലും മേഖലയിലെ കൃഷി വിളകളും റേഷൻകടയും നശിപ്പിക്കുകായാണെന്ന അശങ്കയാണ് തൊഴിലാളികൾക്ക്.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് കാട്ടുകൊമ്പൻ പടയപ്പ സൈലൻ്റ് വാലി റേഷൻ കടയ്ക്ക് സമീപം എത്തിയത്. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാതിരിക്കാൻ റേഷൻ കടയ്ക്ക് ചുറ്റും ട്രഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ട്രെഞ്ചിൽ ഇറങ്ങി നിന്നാണ് പടയപ്പ റേഷൻകടയുടെ പുറകുവശത്തെ മേൽക്കൂര തകർത്തത്. തുടർന്ന് ട്രെഞ്ചിലൂടെ നടന്ന് റേഷൻകടയുടെ മുൻവശം തകർക്കാൻ ശ്രമിക്കവേയാണ് തൊഴിലാളികൾ ബഹളം വച്ച്‌ പടയപ്പയെ പിന്തിരിപ്പിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി മേഖലയിൽ പടയപ്പയുടെ സാന്നിധ്യമുണ്ടെന്നും ആളുകൾക്ക് നേരെ ആക്രമണം ഇല്ലെങ്കിലും കൃഷി ഉൾപ്പെടെയുള്ള കാർഷിക വിളകളും റേഷൻകടയും നശിപ്പിക്കുന്നത് ആശങ്കയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.
രാത്രി പകൽ ഭേദമില്ലാതെ മേഖലയിൽ ഇറങ്ങുന്ന പടയപ്പ എന്ന കാട്ടുകൊമ്പനെ കണ്ട് ആളുകൾ ഭയന്ന് ഓടി അപകടങ്ങൾക്ക് വഴിതെളിക്കുമെന്നും വനവകുപ്പ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തി പടയപ്പയെ കാടുകയറ്റാനുള്ള നടപടി സ്വീകരിക്കണം എന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

Related posts

കോഴിക്കോട് തെരുവുനായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

Akhil

“റീ റിലീസില്‍ ഞെട്ടിച്ച് ഗില്ലി, ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്നത് അത്ഭുതം”

Akhil

ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി

Editor

Leave a Comment