oommen-chandy-returned-to-kerala-after-treatment
Kerala News

ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി

ജര്‍മനിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. ബര്‍ലിനിലെ ചാരിറ്റ് ആശുപത്രിയില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശസ്ത്രക്രിയ. ജര്‍മനിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും തിരിച്ചെത്തിയത്. ലേസര്‍ ശസ്ത്രക്രിയ വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ആറാം തീയതിയാണ് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയത്. തൊണ്ടയ്ക്കായിരുന്നു ശസ്ത്രക്രിയ.

ബര്‍ലിനില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ദോഹ വഴിയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും കേരളത്തില്‍ തിരിച്ചെത്തിയത്. മക്കളായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍, എന്നിവരും ഒപ്പമുണ്ട്. ശസ്ത്രക്രിയ തൊണ്ടയിലായതിനാല്‍ ശബ്ദവിശ്രമം വേണ്ടിവരും. അതിനാല്‍ നാട്ടിലെത്തിയാലും കുറച്ച് നാള്‍ ഉമ്മന്‍ ചാണ്ടി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും.

Related posts

രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കുന്ന തകരാറായ വാഹനത്തിന് RTO പിഴയിട്ടത് 4000 രൂപ

sandeep

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി; ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു.

Sree

‘കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു’; കൊല്ലത്ത് ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം

sandeep

Leave a Comment