Food poison Health India latest news Local News thrissur trending news Trending Now

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ തടഞ്ഞ സംഭവത്തെ തുടർന്ന് ; ബുഹാരീസ് ഹോട്ടലിനെതിരെ നടപടി.

തൃശൂർ:ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ബുഹാരീസ് ഹോട്ടലിനെതിരെ നടപടി നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.

സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ തടസം നിന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.

READ MORE: https://www.e24newskerala.com/

Related posts

സൈബര്‍ സുരക്ഷ; വിന്‍ഡോസിന് പകരം മായ ഒഎസ്

Akhil

വിവാഹത്തെ ചൊല്ലി തർക്കം: 19 കാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

Akhil

യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു; ‘നാടന്‍ ബ്ലോഗര്‍’ അക്ഷജ് പിടിയില്‍

Akhil

Leave a Comment