വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ ചേര്‍ത്ത് മദ്യം കുടിച്ചു;
death drugs kottayam latest news

വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ ചേര്‍ത്ത് മദ്യം കുടിച്ചു; യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന 60 കാരന്‍ ചികിത്സയില്‍

 കോഴിഫാം വൃത്തിയാക്കാനായി സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്.

വെള്ളമാണെന്ന് കരുതി മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. യുവാവിന് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ് (60) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൂത്താട്ടുകുളം ഇലഞ്ഞി ആലപുരത്ത് റബ്ബറിന് ഷെയ്ഡ് ഇടുന്നതിനായി എത്തിയതായിരുന്നു ഇവര്‍. റബ്ബര്‍തോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേര്‍ന്ന കെട്ടിടത്തിലെ കുപ്പിയില്‍ ഫോര്‍മാലിന്‍ ഉണ്ടായിരുന്നു.

ഇത് വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കോഴിഫാം വൃത്തിയാക്കാനായി സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് ഛര്‍ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

READMORE | FACEBOOK

Related posts

വടകരയിൽ KSRTC സൂപ്പർഫാസ്റ്റും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Akhil

ഐപിഎല്‍ റെക്കോര്‍ഡ് നേട്ടത്തില്‍ സണ്‍റൈസേഴ്സ്; മുംബൈയ്ക്കെതിരെ നേടിയ 277 റണ്‍സ് ഐപിഎല്ലിലെ ഉയര്‍ന്ന ടീം ടോട്ടല്‍

Akhil

ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Akhil

Leave a Comment