Chennai Kerala News latest news must read National News Trending Now

ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല

വിഴിഞ്ഞത്ത് പ്രതിസന്ധി തുടരുന്നു. ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല.

ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം.

അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും എമിഗ്രേഷൻ രഹലമൃമിരല ലഭിച്ചില്ല. പ്രശ്‌നം പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണ്.

വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വിപുലമായ പരിപാടികൾ നടത്തിയിരുന്നു.

എന്നാൽ കടൽ ശാന്തമായിട്ടും ഈ കപ്പലിൽ നിന്നുള്ള ക്രെയിനുകൾ ഇറക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ ക്രെയിനുകൾ സ്ഥാപിക്കുന്നത്. ചൈനീസ് പൗരന്മാർക്ക് ഇറങ്ങാൻ അനുമതി ലഭിക്കാത്തതാണ് കാരണം.

സംസ്ഥാന സർക്കാർ കത്തെഴുതിയെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല.

പശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. കേന്ദ്ര സർക്കാരുമായി നിരന്തരം സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ പരിഹാരമാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സർക്കാരിനുള്ളത്.

ALSO READ:നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചു; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

Related posts

സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കും;11 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

Sree

യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ വാദം പൊളിയുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Akhil

കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

Akhil

Leave a Comment