CAR Kerala News Trending Now

വില 8.9 കോടി രൂപ; ലംബോര്‍ഗിനി ഹൈബ്രിഡ് ഹൈപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ റൂവോള്‍ട്ടോ ഇന്ത്യയിലേക്ക്


ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹൈബ്രിഡ് ഹൈപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ റൂവോള്‍ട്ടോ ഇന്ത്യയിലേക്ക് എത്തുന്നു. 8.9 കോടി രൂപയ്ക്കാണ് ഇന്ത്യയില്‍ വില്‍പന നടക്കുക. ലംബോര്‍ഗിനിയുടെ നിലവിലെ ഫ്‌ളാഗ്ഷിപ്പ് സൂപ്പര്‍കാറായ അവന്റഡോറിന്റെ പിന്‍ഗാമിയാണ് റൂവോള്‍ട്ടോ. ഫെരാരി എസ്എഫ് 90 ആണ് റൂവോള്‍ട്ടോയുടെ പ്രധാന എതിരാളി.

2026 വരെ ലംബോര്‍ഗിനി നിര്‍മ്മിക്കുന്ന റൂവോള്‍ട്ടോ ഇതിനോടകം വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ചെറിയ യുണീറ്റ് മാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്. മൂന്ന് ഇലക്ട്രിക് മോട്ടോറുകളുള്ള വാഹനത്തില്‍ രണ്ടെണ്ണെ ഫ്രണ്ടിലെ ആക്‌സിലുകളിലും മൂന്നാമത്തെ മോട്ടോര്‍ വി12 എന്‍ജിനൊപ്പവുമാണ് പ്രവര്‍ത്തിക്കുന്നത്. 2.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും.

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനമാണ് റൂവോള്‍ട്ടോ.

വെ രൂപത്തിന് മുന്‍തൂക്കം നല്‍കികൊണ്ടുള്ള ലംബോര്‍ഗിനിയുടെ പതിവു രൂപകല്‍പനയാണ് റൂവോള്‍ട്ടോക്കും നല്‍കിയിട്ടുള്ളത്. 2.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കുത്തനെയുള്ള 8.4 ഇഞ്ച് ടച്ച് സ്‌ക്രീ ഇന്‍ഫോടെയ്ന്‍മെന്റ് യുണീറ്റ്, 9.1 ഇഞ്ച് പാസഞ്ചര്‍ സൈഡ് ഡിസ്‌പ്ലേ എന്നിവയും റൂവൂള്‍ട്ടോയില്‍ ഒരുക്കിയിട്ടുണ്ട്.

സീറ്റുകള്‍ ഉള്‍പ്പെടെയുള്ളവ അവന്റഡോറിന് സമാനമായാണ് ഒരുങ്ങിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തിലായിരിക്കും ആദ്യത്തെ ലംബോര്‍ഗിനി റൂവോള്‍ട്ടോ ഇന്ത്യയില്‍ എത്തുക.

ALSO READ:ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ ഗോൾഡൻ വിസ

Related posts

കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം; 4 പേരുടെ നില ഗുരുതരം

Akhil

കേരളീയത്തിന് തുടക്കം; കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയ വൻതാരനിരയും നേതാക്കളുമെത്തി

Akhil

ഗസ്സയിലെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു

Akhil

Leave a Comment