മധ്യപ്രദേശിൽ ബിജെപി നേതാവ് മിസ്രി ചന്ദ് ഗുപ്തയുടെ ഹോട്ടൽ പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം. മധ്യപ്രദേശിലെ സാഗറിൽ അനധികൃതമായി നിർമിച്ച ഹോട്ടലാണ് പൊളിച്ചുനീക്കിയത്. 30 വയസുകാരനായ ജഗ്ദീഷ് യാദവ് എന്ന യുവാവിനെ കാറിടിപ്പിച്ചുകൊന്ന കേസിലെ പ്രതിയാണ് മിസ്രി ചന്ദ് ഗുപ്ത. ഇയാൾ അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.
കഴിഞ്ഞ ആഴ്ചയാണ് മിസ്രി ചന്ദ് ഗുപ്തയുടെ കാറിടിച്ച് ജഗ്ദീഷ് യാദവ് കൊല്ലപ്പെടുന്നത്. ഇതിനു പിന്നിൽ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പെട എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ഹൈവേ ഉപരോധിച്ചു. അനധികൃത ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് ബുൾഡോസർ ഉപയോഗിച്ച് ഹോട്ടൽ പൊളിച്ചുനീക്കിയത്.
READ MORE: https://www.e24newskerala.com/