Kerala News Local News thrissur

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശ്ശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നാലു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്. 

ഇന്നു രാവിലെ ആറുമണിയോടെയാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ പരിശോധന ആരംഭിച്ചത്. ഈ പരിശോധനയിലാണ് അയ്യന്തോൾ റാന്തൽ റസ്റ്റോറന്റ്, ഒളരി നിയ റീജൻസി, കുരിയച്ചിറ ഗ്രീൻ ലീഫ്, കണിമംഗലം ദാസ് റിജൻസി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് 19 ഹോട്ടലുകളിൽ ഇന്ന് പരിശോധന നടത്തി.

പഴകിയ ബീഫ് ഫ്രൈ, മീൻ കറി, ചിക്കൻ ഫ്രൈ, കുബ്ബൂസ് എന്നിവ ഉൾപ്പെടെ പഴകിയ നിരവധി ഭക്ഷണപദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. ഇവ വിളമ്പിയ ഹോട്ടലുകളുടെ പേര് എഴുതി തൃശൂർ കോർപ്പറേഷനു മുന്നിൽ പ്രദർശിപ്പിച്ചു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരായ മുഹമ്മദ് ഇക്ബാൽ, ജഗന്നാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ, റസിയ എന്നിവർ നേതൃത്വം നൽകി.

Related posts

പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം; 5 കടകൾ കത്തി, ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു.

Sree

സിൽവർ ലൈൻ സർവേക്കല്ല് കല്ലായിപ്പുഴയിൽ വലിച്ചെറിഞ്ഞ് കോൺ​ഗ്രസ്, ബി.ജെ.പി പ്രവർത്തകർ

Sree

കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപം പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു

Editor

Leave a Comment