silver-line
Kerala News Local News

സിൽവർ ലൈൻ സർവേക്കല്ല് കല്ലായിപ്പുഴയിൽ വലിച്ചെറിഞ്ഞ് കോൺ​ഗ്രസ്, ബി.ജെ.പി പ്രവർത്തകർ

കോഴിക്കോട് കല്ലായിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ കല്ലായിപ്പുഴയിൽ വലിച്ചെറിഞ്ഞ് കോൺ​ഗ്രസ്, ബി.ജെ.പി പ്രവർത്തകർ. സമര സമിതി പ്രവർത്തകരും കോൺ​​ഗ്രസ്, ബി.ജെ.പി പ്രവർത്തകരും സംഘടിച്ച് പൊലീസിനെതിരെ മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. റോഡിൽ മാർക്ക് ചെയ്യാനായി ഉദ്യോ​ഗസ്ഥർ കൊണ്ടുവന്ന പെയിന്റ് പ്രവർത്തകർ തട്ടിമറിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ സംഘടിച്ചെത്തി സർവേയ്ക്കായി വന്ന വാഹനം സ്ഥലത്തുനിന്ന് മാറ്റിച്ചു. പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈനിനെതിരെ നാട്ടുകാർ സംഘടിച്ച് രം​ഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായിൽ സിൽവർ ലൈൻ സർവേയ്ക്കായി ഉദ്യോ​ഗസ്ഥരെത്തുന്നത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ.പി.പി.സി അദ്ധ്യക്ഷൻ കെ. സുധാകരനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ഇവിടം സന്ദർശിച്ചിരുന്നു.

സിൽവർ ലൈൻ സമരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമോചന സമരത്തോട് ഉപമിക്കുന്നത് ജനങ്ങളുടെ സമുദായം നോക്കിയാണെന്ന രൂക്ഷമായ ആരോപണവുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നേരത്തേ രം​ഗത്തെത്തിയിരുന്നു. പ്രദേശവാസികളുടെ നീറുന്ന പ്രശ്നങ്ങളല്ല, മറിച്ച് അവരുടെ സമുദായമാണ് സി.പി.എമ്മിന്റെ പ്രശ്നം. അതുകൊണ്ടാണ് സിൽവർ ലൈനിന് എതിരായ ജനകീയ സമരങ്ങളെ സി.പി.ഐ.എം വിമോചന സമരം, ചങ്ങനാശേരി സമരം എന്നൊക്കെ വിളിക്കുന്നത്.

Related posts

ഷഹ്ന ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂര പീഡനം; മര്‍ദ്ദനമേറ്റതിന്റെ തെളിവ് പുറത്ത്

sandeep

വിദ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിച്ചിരുന്ന സംഭവം; സ്കൂളിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

sandeep

അഞ്ചുകോടിക്ക് മുകളിലെ നിക്ഷേപകർക്ക് പ്രത്യേക പരിഗണന: മന്ത്രി പി. രാജീവ്

sandeep

Leave a Comment