traffic rules
Kerala Government flash news latest news

എഐ ക്യാമറ പണി തുടങ്ങുന്നു; ട്രാഫിക് നിയമ ലംഘനത്തിന് ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നും അതുവരെ ബോധവല്‍ക്കരണം നടത്തും എന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ട്രാഫിക് നിയമങ്ങള്‍  ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച് എഐ ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫക് നിയമ ലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍ തീരുമാനം. ജൂണ്‍ 5 മുതല്‍ പിഴയീടാക്കാനാണ് ഗതാഗത മന്ത്രി ആന്റണ രാജു വിളിച്ച യോഗത്തിന്റെ തീരുമാനം. ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നും അതുവരെ ബോധവല്‍ക്കരണം നടത്തും എന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 

റോഡില്‍ എഐ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങള്‍ക്ക് മെയ് 5 മുതല്‍ തന്നെ ബോധവല്‍കരണ നോട്ടീസ് നല്‍കി തുടങ്ങിയിരുന്നു. 
പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കാണ് ആദ്യം നോട്ടീസ് അയയ്ക്കുന്നത്.

 FACEBOOK Read More

Related posts

ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് യുവി

Editor

മദീനയില്‍ ഖുബാ പള്ളിയുടെ വികസനപദ്ധതിക്കായി 200 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും.

Sree

ഐപിഎല്ലിൽ ഇന്ന് കിരീടപ്പോര്; കിരീടം നിലനിർത്താൻ ഗുജറാത്ത്, അഞ്ചാമതും കപ്പ് ഉയർത്താൻ ധോണിപ്പട

Sree

Leave a Comment